രക്തത്തില്‍ കുതിര്‍ന്ന ഒരു പിടി ചോദ്യങ്ങള്‍

രക്തത്തില്‍ കുതിര്‍ന്ന ഒരു പിടി ചോദ്യങ്ങള്‍ 

ചോതിക്കണം എനിക്ക് ഒരുപാട് ചോദ്യങ്ങള്‍..

     – എന്റെ നാടിനെ നശിപ്പിച്ചവരോട്

     – എന്റെ അമ്മമാരെ അനാഥരാക്കിയവരോട്

     – എന്റെ പെങ്ങന്മാരുടെ മാനം തകര്‍ത്തവരോട്..

സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കും അമിത ധനത്തിനും വേണ്ടി സ്വന്തം നാടിനെയും വീട്ടുകാരെയും വിറ്റു കാശാക്കി കേരളത്തിന്റെ പുത്രന്മാര്‍..

പ്രകൄതിയുടെ ഉത്സവങ്ങള്‍ മദ്യത്തിന്റെയും മാംസത്തിന്റെയും ആഘോഷങ്ങളാക്കിമാറ്റി അവര്‍..

 

മാധവിക്കുട്ടി പണ്ടൊരിക്കല്‍ എഴുതി..

“വാനപ്രസ്ഥം: അതിന് നമുക്ക് കാടുകള്‍ എവിടെ?

 സ്വച്ഛതയോടെ പാടി ഒഴുകുന്ന ആറുകള്‍ എവിടെ? “

വായിച്ചു നീറിയ കണ്ണുകളില്‍ നിന്ന് ഇറ്റുവീണത് ചോരയുടെ നിറമുള്ള കണ്ണുനീര്‍ത്തുള്ളികള്‍ : എന്റെ നാടിന്ടെ മുറിപ്പാടുകളില്‍ നിന്ന് ഇറ്റുവീണ രക്തം..

കാണിച്ചു തരൂ നിങ്ങള്‍ എനിക്ക്…

നമ്മുടെ നാടിനെ ദൈവത്തിന്റെ സ്വന്തം നാട് ആക്കിയ ഭാരതപ്പുഴയെ..

കാണിച്ചു തരൂ നിങ്ങള്‍ എനിക്ക്…

കൃത്യസമയത്ത് വരുന്ന ഋതുക്കള്‍ പ്രദാനം ചെയ്യുന്ന കേരളനാടിന്റെ തനതായ മനോഹാരിതയെ..

അങ്ങനെ ചോദ്യങ്ങള്‍ നീളുമ്പോള്‍ നിങ്ങള്‍ എനിക്ക് കാണിച്ചു തരും..

കാലം തെറ്റി പൂക്കുന്ന കണിക്കൊന്നകളുടെ ഒരു നാടിനെ..

വരണ്ടുണങ്ങിയ ഭാരതപ്പുഴയെയും..

 

–തുടരും–

Leave a Reply

Your email address will not be published. Required fields are marked *